രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയെ അല്പ സമയത്തിനകം അറിയാം. എൻഡിഎ സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം. രാവിലെ 10 മണിക്ക് വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറിനാണ് വോട്ടെണ്ണൽ. ജഗ്ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്ന 315 വോട്ടുകളും പോൾ ചെയ്തതായി കോൺഗ്രസ് നേതാവ് ജയറാം രമേഷ് അവകാശപ്പെട്ടു. അകാലിദൾ, ബിജെഡി, ബിആർ എസ് പാർട്ടികൾ വിട്ടു നിന്നു. എൻഡിഎ സഖ്യകളായിരുന്നു മൂന്ന […]