വെസ്റ്റ്ബാങ്ക്: ഓസ്കർ നേടിയ ‘നോ അദർ ലാൻഡ്’ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച പലസ്തീൻ ആക്ടിവിസ്റ്റ് ഒദെ മുഹമ്മദ് ഹദാലിൻ വെടിയേറ്റ് കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലാണ് അധ്യാപകൻ കൂടിയായ മുഹമ്മദ് ഹദാലിനെ ഒരു ഇസ്രയേലി കുടിയേറ്റക്കാരൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും ഉദ്ധരിച്ചാണ് അൽജസീറയുടെ റിപ്പോർട്ട്.
ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ഇസ്രായേൽ ആട്ടിപ്പായിക്കുന്നു
ഇറാന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രയേലില്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ആട്ടിപ്പായിക്കുന്നു. രണ്ടുകോടി പലസ്തീൻ പൗരന്മാരാണ് ഇസ്രയേലിൽ താമസിക്കുന്നത്. ജനസംഖ്യയുടെ ഏകദേശം 21 ശതമാനം വരുന്ന ഈ വിഭാഗത്തിനാണ് യുദ്ധഭൂമിയിൽ അഭയം നിഷേധിക്കുന്നത്. തിരിച്ചടിയുടെ ഭാഗമായി ഇറാൻ ഇസ്രയേലിൽ മിസൈലുകൾ വർഷിക്കാൻ തുടങ്ങിയതോടെ അഭയംതേടി ആളുകൾ പരക്കംപായുകയാണ്.