ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാംഭാഗംപറയുന്നത് ചാത്തൻ്റെ കഥയാവുമെന്ന സൂചന നൽകിയിരിക്കുകയാണ് തിരക്കഥാകൃത്തും നടിയുമായ ശാന്തി ബാലചന്ദ്രൻ. മലയാളത്തിന്റെ വിസ്മയ ചിത്രം ലോക: ചാപ്ടർ 1 : ചന്ദ്ര 200 കോടി ക്ലബ്ബിൽ കഴിഞ്ഞ ദിവസമാണ് സ്ഥാനം പിടിച്ചത്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക. 13 ദിവസം കൊണ്ടാണ് ലോക 200 കോടി കളക്ഷനിൽ എത്തിയത്. ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ലോക വിദേശ […]
പി വി അൻവർ യൂ ഡി എഫിന്റെ ഭാഗമാവും : കെ സുധാകരൻ എം പി
പി വി അൻവർ യുഡിഎഫിൻ്റെ ഭാഗമാകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ സുധാകരൻ എംപി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവറും യുഡിഎഫും തമ്മിൽ പ്രശ്‌നങ്ങളില്ല. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകുമെന്നും അത് പ്രകടിപ്പിക്കുക സ്വാഭാവികമെന്നും അദ്ദേഹം വ്യക്തമാക്കി. അൻവർ ഒറ്റയ്ക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ല. യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ കെപിസിസിക്ക് എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കാമെന്നും കെ. സുധാകരൻ എംപി പറഞ്ഞു.