ന്യൂഡൽഹി: തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് (വികസിത ഭാരത് ഗ്യാരണ്ടീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ) ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു.
യുഎസില്‍ ഗവണ്‍മെന്‍റ് ഷട്ട് ഡൗണ്‍; സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍ പാസാക്കിയില്ല, 5 ലക്ഷത്തോളം ജീവനക്കാരെ പേരെ ബാധിക്കും
യുഎസില്‍ ഗവണ്‍മെന്‍റ് ഷട്ട് ഡൗണ്‍; സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍ പാസാക്കിയില്ല, 5 ലക്ഷത്തോളം ജീവനക്കാരെ പേരെ ബാധിക്കുംന്യൂയോര്‍ക്ക്: സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. സെനറ്റിൽ അവസാന വട്ട വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്താനായില്ല. നിർത്തലാക്കിയ […]
പി പി തങ്കച്ചന്‍:വിടപറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പക്വതയാര്‍ന്ന നേതാവ്- എസ്ഡിപിഐ
മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന പി പി തങ്കച്ചന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അനുശോചിച്ചു. യുഡിഎഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ്, നിയമസഭ സ്പീക്കര്‍ തുടങ്ങി സംസ്ഥാനത്തെ സാമൂഹിക, രാഷ്ട്രീയ, ഭരണപരമായ മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് ഏറെ ദു:ഖകരമാണ്. രാഷ്ട്രീയമായ ഭിന്നാഭിപ്രായമുള്ളപ്പോഴും എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നതില്‍ തനതായ ശൈലി പിന്‍തുടര്‍ന്ന നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പക്വതയാര്‍ന്ന ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, […]
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ നിര്യാതനായി.
കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ നിര്യാതനായി. വൃക്ക തകരാറിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ എത്തിയതോടെയാണ് ബിഎ ആളൂർ എന്ന അഭിഭാഷകനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ബിജു ആന്റണി ആളൂർ എന്നാണ് മുഴുവൻ പേര്. തൃശൂർ സ്വദേശിയാണ്. തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. ഗേവിന്ദച്ചാമിയുടെ കേസിൽ ഹാജരായതോടെ ആളൂരിന് വലിയ മാദ്ധ്യമശ്രദ്ധയാണ് ലഭിച്ചത്. പിന്നീട് കേരളം കണ്ട ക്രൂര ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വേണ്ടി ഹാജരാകാൻ […]
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു.
വത്തിക്കാന്‍ സിറ്റി : കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05) അന്ത്യം. വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിയോഗ വിവരം അറിയിച്ചത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി […]
