കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ 65-ാമത് സ്ഥാപക ദിന ആഘോഷവും പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഇന്ന് (20 ജനുവരി 2026) സ്കൂൾ പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യാതിഥിയായ ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ മനീഷ് ഖന്ന സല്യൂട്ട് സ്വീകരിച്ച് പരേഡ് അഭിസംബോധന ചെയ്തു. കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, സ്കൂൾ കേഡറ്റ് ക്യാപ്റ്റൻ നവനീത് എ ആർ പരേഡിൽ അദ്ദേഹത്തെ അനുഗമിച്ചു.ഏഴ് വർഷത്തെ കഠിനമായ സൈനികാധിഷ്ഠിതമായ അക്കാദമിക് പരിശീലനത്തിന് […]
ടിജെഎസ് ജോർജിൻറെ വേർപാടിൽ കേരള മീഡിയ അക്കാഡമിയുടെ അനുശോചനം
ഇന്ത്യൻ മാധ്യമ ലോകത്തിന്റെ മേൽവിലാസമാണ് ടി ജെ സ് ജോർജിന്റെ വേർപാടിലൂടെ മാഞ്ഞു പോകുന്നതെന്ന് കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ട് പത്രപ്രവർത്തനം നടത്തിയ അദ്ദേഹം മതനിരപേക്ഷ മാധ്യമപ്രവർത്തനത്തിന്റെ എക്കാലത്തെയും അടയാള മുദ്രയാണ്.ഭരണകൂട അഴിമതിക്കും അനീതിക്കും എതിരെ ധീരമായി പോരാടിയ ചരിത്രത്തിനു ഉടമയാണ് .ബീഹാറിലെ അഴിമതിഭരണത്തിനെതിരെ സെർച്ച് ലൈറ്റിനെ തീപ്പന്തമാക്കിയപ്പോൾ പത്രാധിപരായിരുന്ന ടി ജെ എസിനെ സർക്കാർ ജയിലിൽ അടച്ചു. അന്ന് അദ്ദേഹത്തിന് വേണ്ടി നിയമ പോരാട്ടം […]
