Flash Story
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE
ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ പോലീസ് കാസ്റ്റഡിയിൽ.
അമിത വേഗത്തിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു മൂന്ന് മരണം
കേരള പോലീസ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026:സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്
നിർത്തിയിട്ടിരുന്ന ചരക്ക്ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു.

കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ 65-ാമത് സ്ഥാപക ദിന ആഘോഷവും പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഇന്ന് (20 ജനുവരി 2026) സ്കൂൾ പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യാതിഥിയായ ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ മനീഷ് ഖന്ന സല്യൂട്ട് സ്വീകരിച്ച് പരേഡ് അഭിസംബോധന ചെയ്തു. കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, സ്കൂൾ കേഡറ്റ് ക്യാപ്റ്റൻ നവനീത് എ ആർ പരേഡിൽ അദ്ദേഹത്തെ അനുഗമിച്ചു.ഏഴ് വർഷത്തെ കഠിനമായ സൈനികാധിഷ്ഠിതമായ അക്കാദമിക് പരിശീലനത്തിന് ശേഷം, ഔട്ട്‌ഗോയിംഗ് ബാച്ചിലെ 69 കേഡറ്റുകൾ സ്കൂളിന്റെ പരമ്പരാഗത പാസിംഗ് ഔട്ട് പരേഡിൽ അവരുടെ മാത്യ വിദ്യാലയത്തോട് വിട പറഞ്ഞു. ബാൻഡ് ടീമിൻ്റെ അകമ്പടിയോടെ രണ്ട് പാസിംഗ് ഔട്ട് കണ്ടിജന്റുകൾ ഉൾപ്പെടെ പത്ത് സംഘങ്ങൾ പരേഡിൽ ഉൾപ്പെട്ടിരുന്നു. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ സീനിയർ ഓഫീസർ അഡ്മിനിസ്ട്രേഷൻ എയർ വൈസ് മാർഷൽ മാലുക്ക് സിംഗ്, തിരുവനന്തപുരം എൻസിസി ഗ്രൂപ്പ് ആസ്ഥാനത്തെ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ രാജീവ് എസ്. നായർ, ഓൾഡ് ബോയ്‌സ് അസോസിയേഷൻ അംഗങ്ങൾ, ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെയും പാങ്ങോട് സൈനിക കേന്ദ്രത്തിലെയും സൈനിക ഉദ്യോഗസ്ഥർ, കേരള സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വിശിഷ്ട വ്യക്തികൾ, മാധ്യമ പ്രവർത്തകർ, പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ മാതാപിതാക്കളും കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.

പങ്കെടുത്തവരിൽ നിരവധി ഓഫീസർമാർ സ്കൂളിലെ അഭിമാനകരമായ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

സ്കൂൾ കേഡറ്റ് ക്യാപ്റ്റൻ നവനീത് എ ആർ പരേഡിന് നേതൃത്വം നൽകി. സ്കൂൾ കേഡറ്റ് അഡ്ജുറ്റന്റ് ആദിത്യ തിവാരി സെക്കൻഡ്-ഇൻ-കമാൻഡായിരുന്നു. ആചാരപരമായ മാർച്ച്-പാസ്റ്റിനുശേഷം, ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കേഡറ്റുകൾ പ്രദർശിപ്പിച്ച ചടുലമായ എയറോബിക്സ് പ്രദർശനവും തുടർന്ന് നടന്ന ശാന്തമായ സംഗീതത്തോടുകൂടിയ യോഗ പ്രദർശനവും കാണികളെ ആകർഷിച്ചു.

ചടങ്ങിൽ അഭിസംബോധന ചെയ്ത എയർ മാർഷൽ മനീഷ് ഖന്ന കേഡറ്റുകളുടെ മികച്ച പരേഡ് പ്രകടനത്തെ അഭിനന്ദിച്ചു. മികച്ച പ്രകടനത്തിനുള്ള മെഡലുകളും ട്രോഫികളും മുഖ്യാതിഥി സമ്മാനിച്ചു. മികച്ച ഓൾ റൗണ്ട് കേഡറ്റ് മെഡൽ സ്കൂൾ അക്കാദമിക് ക്യാപ്റ്റൻ എം ജെ മാധവനും, മികച്ച പ്രോമിസിംഗ് കേഡറ്റ് ഓഫ് ദി ഇയർ പുരസ്കാരം കേഡറ്റ് അങ്കിത് കുമാറിനും, മികച്ച സ്പോർട്സ് പേഴ്‌സൺ അവാർഡ് കേഡറ്റ് നിരഞ്ജൻ അജിക്കും, അക്കാദമിക് രംഗത്ത് മികച്ച കേഡറ്റിനുള്ള ബഹുമതി കേഡറ്റ് അതുൽ മാത്യു ഏലിയസിനും നൽകി. മികച്ച പ്രകടനം കാഴ്ചവച്ച ഹൗസിനുള്ള അഭിമാനകരമായ എൻഡിഎ ട്രോഫി പ്രസാദ് ഹൗസിന് ലഭിച്ചു. ഹൗസ് ക്യാപ്റ്റൻ മാധവ് ബിനോയ്, ഹൗസ് മാസ്റ്റർ ലെഫ്റ്റനന്റ് അരുൺ കുമാർ എം എസ് എന്നിവർ അത് ഏറ്റുവാങ്ങി. മികച്ച മാർച്ചിംഗ് കണ്ടിജൻറുകൾക്കുള്ള സമ്മാനങ്ങൾ അശോക ഹൗസും ആസാദ് ഹൗസും നേടി.

യു പി എസ്‌ സി, എസ്‌ എസ്‌ ബി പരീക്ഷകളിൽ വിജയിച്ച കേഡറ്റുകളെ എയർ മാർഷൽ ഖന്ന അനുമോദിക്കുകയും ഭാവിയിൽ ഉയർന്ന ലക്ഷ്യം നേടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
എയ്‌റോബിക്‌സ്, യോഗ ടീം അംഗങ്ങളുടെ കുറ്റമറ്റതും ഊർജ്ജസ്വലവുമായ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ശ്രീമതി മാലുക്ക് സിംഗ് സമ്മാനങ്ങൾ നൽകി. സ്കൂൾ ബാൻഡിൻ്റെ ഡ്രമ്മുകളും മണികളും ഉപയോഗിച്ചുള്ള ശ്രുതിമധുരവും താളാത്മകമായ അവതരണം ചടങ്ങിനെ കൂടുതൽ സമ്പന്നമാക്കി.

Back To Top
onwin