നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി, നവംബർ 26-ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:30 – ന് ഇന്ത്യൻ നാവികസേനാ ബാൻഡ് സംഗീത വിരുന്ന് സംഘടിപ്പിച്ചു. ടൂറിസം സെക്രട്ടറി ശ്രീ.ബിജു.കെ, ഐ.എ.എസ്, ചടങ്ങിൽ മുഖ്യാതിഥി. സംസ്ഥാന സർക്കാരിൽ നിന്നും സായുധ സേനയിൽ നിന്നുമുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. കമാൻഡ് മ്യൂസിഷ്യൻ ഓഫീസർ കമാൻഡർ മനോജ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ദക്ഷിണ നാവിക ആസ്ഥാനത്തെ നാവിക സംഗീതജ്ഞർ ബാൻഡ് പ്രകടനം അവതരിപ്പിച്ചു.പാശ്ചാത്യ, ക്ലാസിക്കൽ, ജനപ്രിയ, ഇന്ത്യൻ, മറ്റ് സംഗീത രൂപങ്ങൾ മുതൽ […]
നാവിക സേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് തലസ്ഥാന നഗരിയിൽ നവംബർ 26 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ :
നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി, നവംബർ 26-ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:30 – ന് ഇന്ത്യൻ നാവികസേനാ ബാൻഡ് സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. ടൂറിസം സെക്രട്ടറി ശ്രീ.ബിജു.കെ, ഐ.എ.എസ്, ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സർക്കാരിൽ നിന്നും സായുധ സേനയിൽ നിന്നുമുള്ള നിരവധി പ്രമുഖർ പങ്കെടുക്കും. ഈ സംഗീത വിരുന്നിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കമാൻഡ് മ്യൂസിഷ്യൻ ഓഫീസർ കമാൻഡർ മനോജ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ദക്ഷിണ നാവിക ആസ്ഥാനത്തെ നാവിക സംഗീതജ്ഞർ ബാൻഡ് പ്രകടനം അവതരിപ്പിക്കും. പാശ്ചാത്യ, […]
വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി. […]

