ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 20.11.2025 വെളുപ്പിന് തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരി പ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടുകൂടി ആരംഭിച്ചു. ക്ഷേത്ര ചെറുചുറ്റിനുള്ളിലും വേദജപം, സൂക്തജപം എന്നിവ വേദപണ്‌ഡിത ന്മാർ ചാരായണം നടത്തി. ശ്രീലകവും, ചെറുചുറ്റും വേദഘോഷങ്ങളാൽ മുഖരിതമായിരുന്നു. തന്ത്രിമാരായ ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ, പ്രദീപ് നമ്പൂതിരിപ്പാട് സജി നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ സ്വാമിക്ക് പ്രത്യേക പുഷ്‌പജ്ഞാലിയും, നിവേദ്യവും അർപ്പിച്ചു. വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിൽ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. കഴിഞ്ഞ് ജപക്കാർക്ക് യോഗത്തു പോറ്റിമാർ […]
ഗോകുൽദാസും സംഘവും നടത്തുന്ന സംഗീതാർച്ചന :
വീരമണിയുടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന ഗാനം നാദസ്വരത്തിലൂടെ സന്നിധാനത്ത് വീണ്ടും അലയടിച്ചപ്പോള്‍ അയ്യനെകാണാന്‍ മലകയറിയ ക്ഷീണം മറന്ന് ആസ്വദിച്ച് തീര്‍ഥാടകര്‍. കോട്ടയം നെടുംകുന്നം സ്വദേശി ഗോകുല്‍ദാസും സംഘവുമാണ് അയ്യന് സംഗീത വിരുന്നൊരുക്കിയത്. ഭക്തിഗാനങ്ങളും ചലിച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയുള്ള നാദസംഗമം ഫ്യൂഷന്‍ ഷോയാണ് ഇവര്‍ വലിയനടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചത്. അദ്യമായാണ് ശബരിമലയില്‍ ഗാനാര്‍ച്ചന നടത്തുന്നതെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായെന്നും ഗോകുല്‍ദാസ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് നീണ്ടൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ 12 മണിക്കൂര്‍ തുടര്‍ച്ചായി നാദസ്വരം […]
രുദ്ര”സിനിമ സോങ് റിലീസ് സൂര്യ കൃഷ്ണ മൂർത്തി നിർവഹിച്ചു.
“രുദ്ര”സിനിമ സോങ് റിലീസ് സൂര്യ കൃഷ്ണ മൂർത്തി നിർവഹിച്ചു. നായിക നിഷി ഗോവിന്ദ്, സംവിധായാകൻ സജീവ് കിളികുലം. ഇത് ഒരു സോഷ്യൽ സബ്ജെക്റ്റ് നൽകുന്ന എല്ലാവർക്കും ഒരുമിച്ചു കാണാൻ കഴിയുന്ന ശാന്തമായ ഒരു മൂവി ആണ്.

