Flash Story
കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്.
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 20.11.2025 വെളുപ്പിന് തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരി പ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടുകൂടി ആരംഭിച്ചു. ക്ഷേത്ര ചെറുചുറ്റിനുള്ളിലും വേദജപം, സൂക്തജപം എന്നിവ വേദപണ്‌ഡിത ന്മാർ ചാരായണം നടത്തി. ശ്രീലകവും, ചെറുചുറ്റും വേദഘോഷങ്ങളാൽ മുഖരിതമായിരുന്നു. തന്ത്രിമാരായ ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ, പ്രദീപ് നമ്പൂതിരിപ്പാട് സജി നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ സ്വാമിക്ക് പ്രത്യേക പുഷ്‌പജ്ഞാലിയും, നിവേദ്യവും അർപ്പിച്ചു. വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിൽ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. കഴിഞ്ഞ് ജപക്കാർക്ക് യോഗത്തു പോറ്റിമാർ ദക്ഷിണ നൽകി. രാവിലെ 07.30 മണിക്ക് ക്ഷേത്രസ്ഥാനി മൂലംതിരുനാൾ രാമവർമ്മ, പൂയ്യംതിരുനാൾ ഗൗരി പാർവ്വതി ഭായി. അശ്വതിതിരുനാൾ ഗൗരി ലക്ഷ്മ്‌മി ബായി എന്നിവർ ക്ഷേത്രദർശനത്തി നായും, വേദജപങ്ങൾ ശ്രവിക്കാനായും വന്നിരുന്നു. ടി ചടങ്ങുകൾക്ക് ക്ഷേത്രഭരണസമിതി അംഗം ആദിത്യവർമ്മ, അഡ്വഃവേലപ്പൻ നായർ, കരമന ജയൻ എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് എല്ലാ ചടങ്ങുകൾക്കും നേതൃത്വം നല്കി.
വൈകുന്നേരം 04.00 മണിക്ക് ശ്രീപത്മനാഭ ഭക്തജനമണ്ഡ‌ലി യുടെയും, ഭക്തജനങ്ങളുടെയും പൊതു സഹസ്രനാമജപം ശീവേലിപ്പുരയിൽ നടന്നു.
ശ്രീകൃഷ്‌ണസ്വാമിയെയും രാത്രി 08.15 ന് ശ്രീപത്മനാഭസ്വാമിയെയും, നരസിംഹസ്വാമിയെയും, തിരുവമ്പാടി സിംഹാസനവാഹനത്തിൽ എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. ശ്രീബലിക്ക് ക്ഷേത്രസ്ഥാനി മൂലംതിരുനാൾ രാമവർമ്മ അകമ്പടി സേവിച്ചു. ക്ഷേത്രത്തിന് ചുറ്റും മൺചിരാത് കൊണ്ടും വൈദ്യുതദീപാലങ്കാരം കൊണ്ടും ദീപപ്രഭയാർന്നിരുന്നു. ശ്രീബലിയുടെ പുറകിൽ വേദപണ്‌ഡിതന്മാരുടെ ‘ വേദാലാപനം ഉണ്ടായിരിന്നു. മുറജപത്തിൻ്റെ ആദ്യദിനം വളരെ ഭംഗിയായി സമാപിച്ചു

Back To Top
onwin