തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പിണറായി വിജയൻ സർക്കാരിന്റെ സിസ്റ്റം പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഡോ ഹാരിസിനെ കൂട്ടം ചേർന്ന് വേട്ടയാടാനുള്ള ശ്രമംഅനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രസ്താവിച്ചു. ഡോക്ടർ ഹാരിസിനെതിരെ നടക്കുന്നത് മനപ്പൂർവമുള്ള വേട്ടയാടലാണ്.സർക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടിയ ഡോക്ടർക്കെതിരെ പക വീട്ടുകയാണ് ഇടതുപക്ഷമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി.സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും നിലനിൽക്കുന്ന ദുരവസ്ഥ തുറന്നുപറഞ്ഞ ഡോക്ടർ ഹാരിസിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത് മനപ്പൂർവമായ വേട്ടയാടലാണ്. കേരളത്തിലെ സാധാരണക്കാർക്ക് […]