രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയെ അല്പ സമയത്തിനകം അറിയാം. എൻഡിഎ സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം. രാവിലെ 10 മണിക്ക് വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറിനാണ് വോട്ടെണ്ണൽ. ജഗ്‌ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്ന 315 വോട്ടുകളും പോൾ ചെയ്തതായി കോൺഗ്രസ് നേതാവ് ജയറാം രമേഷ് അവകാശപ്പെട്ടു. അകാലിദൾ, ബിജെഡി, ബിആർ എസ് പാർട്ടികൾ വിട്ടു നിന്നു. എൻഡിഎ സഖ്യകളായിരുന്നു മൂന്ന […]
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില 5 മണി വരെ 70.76 ശതമാനം കടന്നു; ചുങ്കത്തറയിൽ നേരിയ സംഘർഷം
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില 5 മണി വരെ 70.76 % കടന്നു. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെൻ്റ് യുപി സ്കൂളിൽ നേരിയ സംഘർഷമുണ്ടായതൊഴിച്ചാൽ ഉപതെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചില ബൂത്തുകളിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി നടന്നു. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെൻ്റ് യുപി സ്കൂളിൽ സജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. കുറമ്പലങ്ങോട് മണ്ഡലത്തിന് പുറത്ത് നിന്നുള്ള എൽഡിഎഫ് പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നാണ് യുഡിഎഫ് ആക്ഷേപം. യുഡിഎഫ് പ്രവർത്തകരുടെ […]