പുതുവൽസരത്തിൻ്റെ പുത്തൻ പ്രതീക്ഷകളുമായി അമ്മക്കൂടണയാൻഅവളെത്തി. 2026 ൽ പ്രഥമയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണയ്ക്കെത്തിയ പെൺ കരുത്തിന് പത്ത് ദിവസം പ്രായം വരും. 1965കിഗ്രാം ഭാരവും.ശനിയാഴ്ച രാത്രി 8 മണിക്കാണ് അമ്മത്തൊട്ടിലിൽ അതിഥി എത്തിയത്.പുതുവർഷത്തിലെനവാഗതയ്ക്ക്“പൗർണ്ണ”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.അലാറമെത്തി ഒപ്പംദത്തെടുക്കൽ കേന്ദ്രത്തിലെ മോനിട്ടറിൽ കുരുന്നിൻ്റെ ചിത്രവുമെത്തി. നഴ്സും അമ്മമാർ ഉൾപ്പടെയുള്ള ജീവനക്കാർ അമ്മത്തൊട്ടിലിലെത്തികുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തിയതിനുശേഷം തൈക്കാട് സർക്കാർ കുട്ടികളുടെയും […]
