ഓണാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജീവനക്കാര്‍ ചേര്‍ന്ന് തയാറാക്കിയ പൂക്കളം. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം എന്നിവര്‍ ജീവനക്കാര്‍ക്കൊപ്പം.
മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് യാഥാർഥ്യമാകുന്നു.1000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറക്കല്ലിട്ടു. മൂന്നര മാസം കൊണ്ട് വീടിൻ്റെ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിലാണ് വീടിൻ്റെ നിർമാണം. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിൻ്റെ നിർമാണം സമയബന്ധിതമായി ചെയ്‌ത് തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി. മിഥുൻ്റെ ആഗ്രഹങ്ങളാണ് സർക്കാർ നിറവേറ്റിതരുന്നതെന്ന് മിഥുൻ്റെ […]
പഹൽഗാം ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാൻ പൂർണ്ണ സജ്ജമായി നാവികസേന:
പഹൽഗാം :ഭീകരാക്രമണത്തിനെതിരെ തിരിച്ചടി നൽകാൻ പൂർണ്ണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യൻ മാരിടൈം അധികൃതർ നാവിഗേഷൻ മുന്നറിയിപ്പ് നൽകി. നാവികസേന അറബിക്കടലിൽ നടത്തുന്ന പരിശീലനങ്ങൾ കണക്കിലെടുത്ത് വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.സുരക്ഷ ഉറപ്പാക്കാൻ വാണിജ്യ കപ്പലുകൾ പരിശീലനം നടത്തുന്ന പാത ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു. പ്രധാന നഗരങ്ങൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ […]