രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകൾക്ക് ഏർപ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയിൽ അരങ്ങേറുമ്പോൾ പ്രതികരിക്കുന്ന കവികളെയാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ 2025 ലെ എഴുത്തച്ഛൻ പുരസ്‌കാരം കെ ജി ശങ്കരപ്പിളളയ്ക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്ത്രിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.മലയാള സാഹിത്യത്തിന്റെ ജനായത്തവൽക്കരണത്തിന് തുടക്കം കുറിച്ചത് എഴുത്തച്ഛനാണ്. സാഹിത്യം വരേണ്യവർഗത്തിന്റെ മാത്രം കുത്തകയല്ലെന്നും […]
മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം നവംബർ 4ന് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും
28,300 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നവംബർ 4 വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ ഹരികുമാർ സി., പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ., ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ. വി. തുടങ്ങിയവർ പങ്കെടുക്കും.
ചെറുകിട വ്യവസായങ്ങൾക്കു കേരളത്തിൽ മുഖ്യ പരിഗണന- മന്ത്രി ഡോ ആർ.ബിന്ദു.
തിരുവനന്തപുരം: ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് കേരള സർക്കാർ മുഖ്യ പരിഗണന യാണ് നൽകുന്നതെന്നും അതിന്റെ ഭാഗമായാണ് കേരളം വ്യവസായ രംഗത്തു വലിയ മുന്നേറ്റം നടത്തിയതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. മെട്രോ മാർട്ടും, തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്‌സും, കേരള സ്മാൾ ഇൻഡസ്ട്രിസ് അസോസിയഷനും സംയുക്തമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിസ് ഡെവലപ്പ്മെന്റ് കോര്പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്റർനാഷണൽ എം എസ് എം ഇ ദിനാഘോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കടകംപള്ളി സുരേന്ദ്രൻ […]
