Flash Story
പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല’; രമേശ് ചെന്നിത്തല
നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കും : മന്ത്രി കെ. മുരളിധരൻ
ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
വകുപ്പ് വിഭജനത്തിൽ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, മുരളീധരന് ആരോഗ്യവും
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.21-05-2026
ഭൂരിപക്ഷം 8308, ഔദ്യോഗിക കാറിന്റെ നമ്പരും 8308! മന്ത്രി ഒ.ജെ. ജനീഷിനെ ഞെട്ടിച്ച് ആയാദൃശ്ചികത
മന്ത്രി സി പി ജോണിന് സ്വീകരണം
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:

തിരുവനന്തപുരം: ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് കേരള സർക്കാർ മുഖ്യ പരിഗണന യാണ് നൽകുന്നതെന്നും അതിന്റെ ഭാഗമായാണ് കേരളം വ്യവസായ രംഗത്തു വലിയ മുന്നേറ്റം നടത്തിയതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

മെട്രോ മാർട്ടും, തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്‌സും, കേരള സ്മാൾ ഇൻഡസ്ട്രിസ് അസോസിയഷനും സംയുക്തമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിസ് ഡെവലപ്പ്മെന്റ് കോര്പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്റർനാഷണൽ എം എസ് എം ഇ ദിനാഘോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.

ബിസിനസ്സ് ഫോർ എം.എസ്.എം.ഇ. കണക്റ്റിംഗ് ദി എന്റ്ർപ്രണേഴ്സ് എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ച സംഘടിപ്പിച്ചു. ഹരിശങ്കർ എ.ജി., (മെഷിൻ മേക്കർ) മോഡറേറ്റർ ആയിരുന്നു.

കെ,എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

ശ്രീ.സ്റ്റീഫൻ ദേവനേശൻ, സെക്രട്ടറി ജനറൽ എഫ്.ഐ.എ., ശ്രീ.എസ്.ആദികേശവൻ, ഫോർമർ ചീഫ് ജനറൽ മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശ്രീ പി.ഗണേഷ്, പാസ്റ്റ് ചെയർമാൻ സി.ഐ,ഐ കേരള സ്റ്റേറ്റ് കൗൺസിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ, ഗ്ലാസ്സ് ആന്റ് ഗ്ലേസിംഗ് സിസ്റ്റംസ് പ്രൈ.ലിമിറ്റഡ്, ശ്രീ. യോഗി ശിവൻ, മാനേജിംഗ് ഡയറക്ടർ ഇൻഡിമസി ഹീലിംഗ് വില്ലേജ്, ശ്രീ.സി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി, സിസ്സ, ശ്രീ ബി ജയകൃഷ്ണൻ സ്റ്റേറ്റ് ട്രഷറർ, കെ,എസ്.എസ്.ഐ.എ, ശ്രീ.സുധീർ കുമാർ.ബി, എൽ.യു ബി നാഷണൽ വർക്കിംഗ് കമ്മിറ്റി മെമ്പർ ആന്റ് സ്റ്റേറ്റ് പാട്രൺ . ശ്രീ. എസ്. ജ്യോതിസ് ചന്ദ്രൻ, ചെയർമാൻ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

എം.വിൻസെന്റ് എം.എൽ.എ., കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ്, എൻ.എസ്.ഐ.സി. ചെന്നൈ സീനിയർ മാനേജർ ആന്റ് സോണൽ ഹെഡ് എം.ശ്രീവത്സൻ, എൻ.എസ്.ഐ.സി. കേരള ബ്രാഞ്ച് മാനേജർ ഗ്രേസ് റെജി , മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.

മികച്ച പ്രകടനം കാഴ്ച വച്ച വ്യവസായികളെ ചടങ്ങിൽ ആദരിച്ചു. വെൺപകൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്സ് ചെയർമാൻ വെൺപകൽ ചന്ദ്രമോഹന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം നൽകി ആദരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അദ്ദേഹത്തിന് നല്കിയത്.

Back To Top
onwin