അഞ്ച് ഡിഫൻസ് പെൻഷൻകാർക്കായി 40 ലക്ഷം രൂപ വിതരണം ചെയ്തു ഡിഫൻസ് പെൻഷൻകാർക്കുള്ള ‘സ്പർഷ് ഔട്ട്‌റീച്ച് പരിപാടി’ കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് (16 ഒക്ടോബർ 2025) പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ശ്രീ രാജ് കുമാർ അറോറ, ഐ.ഡി.എ.എസ്, ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ശ്രീ ടി. ജയശീലൻ, ഐ.ഡി.എ.എസ് പാങ്ങോട് സൈനിക കേന്ദ്രം ഒഫീഷ്യേറ്റിംഗ് സ്റ്റേഷൻ കമാൻഡർ […]
ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടി നാളെ പ്രസ് ക്ലബില്‍
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ ബാധവത്ക്കരണ ക്യാമ്പയിനായ ‘ഹൃദയപൂര്‍വ’ത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി നാളെ ( തിങ്കൾ) രാവിലെ 10ന് പ്രസ് ക്ലബില്‍ നടക്കും. ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നല്‍കുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നല്‍കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയാണ് പരിശീലനം. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ മാധ്യമ പ്രവര്‍ത്തകരും ഈ അവസരം പ്രയോജനപ്പെടുത്തണം എന്നഭ്യര്‍ത്ഥിക്കുന്നു. ക്ലബ് ഭരണസമിതി
പ്രശസ്ത അവതാരകൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ; പരിപാടിക്കിടെ തളർന്ന് വീണു
പ്രശസ്ത അവതാരകനും നടനുമായ രാജേഷ് കേശവ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ രാജേഷിന്റെ തിരിച്ച് വരവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി നിരവധി പേരാണ് പോസ്റ്റുകൾ ഇടുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാജേഷ് കേശവ് അവതാരകനായി എത്തിയ പരിപാടിക്കിടെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. എറണാകുളത്ത് ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ചായിരുന്നു പരിപാടി. പരിപാടിയുടെ അവസാനം രാജേഷ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന് ഹൃദയാഘാതമുണ്ടായെന്നും തുടർന്ന് അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്ത് വെന്റിലേറ്ററിൽ […]
കോഴിക്കോട് ഡിസിസിയിൽ ഗ്രൂപ്പ് പോര് രൂക്ഷം യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്നും ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നു
കോഴിക്കോട്: കോർപ്പറേഷന് എതിരായ യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്നും ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മൻ പരിപാടിക്ക് എത്താതിരുന്നത് എ-ഗ്രൂപ്പിലെ ഭിന്നതകൾ കാരണമാണെന്ന് അറിയുന്നു. ഇതിനിടെ,ചാണ്ടി ഉമ്മൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ പ്രതികരിച്ചു. ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാൽ എത്താമെന്ന് താൻ ഏറ്റിരുന്നില്ലെന്നാണ് ചാണ്ടി ഉമ്മന്‍റെ മറുപടി. എല്ലാക്കാര്യങ്ങളിലും വിവാദമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. ഒന്നാമതായി, താന്‍ ഏറ്റ […]