തിരുവനന്തപുരം: ആരോഗ്യ രംഗത്ത് വലിയ രീതിയിലുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും അത്തരം മാതൃകയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒന്നാകും ഹൃദയപൂര്‍വം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ യുവജനങ്ങളേയും മുന്‍നിര തൊഴില്‍ വിഭാഗങ്ങളേയും പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തമാരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 200 സ്ഥലങ്ങളിലാണ് ഇന്ന് സംസ്ഥാനത്ത് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ […]
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന പദ്ധതി “ജീവിതോത്സവം 2025”.
‘മനസ്സ് നന്നാവട്ടെ’, കൗമാരക്കാരായ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സ്വർഗ്ഗശേഷിയും ഊർജ്ജവും അഭി ലക്ഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് അനുഗുണമാം വിധം അവരുടെ വ്യക്തിത്വം സമഗ്രമായി സ്പുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം 2025. കൗമാരത്തിലെ സഹജമായ അനഭിലക്ഷണീയ പ്രവണതകൾ പരിഹരിക്കുന്നതിന് ആകർഷകവും പ്രവർത്തനാധിഷ്ഠിതവും പരിവർത്തനോന്മുഖവുമായ 21 ദിന ചലഞ്ചുകളാണ് ജീവിതോത്സവം 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എൻഎസ്എസ് ദിനമായ […]
പുനര്‍ഗേഹം പദ്ധതി പ്രകാരം മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റുകൾ 7ന് മുഖ്യമന്ത്രി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറും
തീരദേശ ജനതയുടെ സുരക്ഷിത പുരധിവാസം ലക്ഷ്യം വെച്ചുള്ള പുനര്‍ഗേഹം പദ്ധതിയിൻ കീഴിൽ മുട്ടത്തറയിൽ നിർമ്മിച്ച 332 ‘പ്രത്യാശ’ ഫ്ലാറ്റുകൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങൾക്ക് കൈമാറും. എട്ട് ഏക്കറിൽ 81 കോടി ചെലവിൽ 400 വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. രണ്ടു ബെഡ് റൂമുകളുള്ള ഫ്ലാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്. പുനർഗേഹം തീരദേശ പുനരധിവാസ പദ്ധതിയിൽ മുട്ടത്തറ വില്ലേജിൽ 2023ലാണ് ഭവനസമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്നും 50 മീറ്റർ പരിധിക്കുള്ളിൽ […]
പോക്സോ നിയമ പുസ്തക വിതരണ പദ്ധതിക്ക് തുടക്കം :
ജില്ലയിലെ എല്ലാ സ്കൂളുകളിലും പുസ്തകമെത്തും ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ ശശികുമാര്‍ പി. എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പോക്സോ നിയമത്തെക്കുറിച്ച് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നും അധ്യാപകരും കുട്ടികളും പുസ്തകം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോക്സോ നിയമത്തിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അതിനൊരു പരിഹാരമാണ് ഈ നിയമ പുസ്തകം എന്നും അദ്ദേഹം […]
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം നമ്മുടെ വീട്ടുവളപ്പിൽ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റ് അങ്കണത്തിൽ വഴുതന തൈ നട്ടു കൊണ്ട് നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, എ കെ ശശീന്ദ്രൻ ചീഫ് സെക്രട്ടറി എ ജയതിലക് ഐ.എ.എസ്, കാർഷികോൽപാദന കമ്മീഷണർ […]