രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ വീതെ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. […]
1960 ലെ പട്ടയ നിയമത്തിന്റെ വിവിധ ചട്ടങ്ങളിൽ ജനദ്രോഹപരമായവ ഒഴിവാക്കി കാലാനുസൃത മായ പുതിയ ചട്ടങ്ങൾ കൊണ്ട് പ്രശ്നം പരിഹരിക്കുക.
സ്വതന്ത്ര അധികാരത്തോട് കൂടി പതിച്ച് നൽകുന്ന ഭൂമി ഉപയോഗിക്കാനുള്ള ഉദ്ദേശശുദ്ധി യോടെ നിർമ്മിക്കപ്പെട്ട 1960ലെ പട്ടയ നിയമത്തിലെ ചട്ടങ്ങളിൽ അന്നത്തെ സാമൂഹ്യ ആവശ്യമെന്ന നിലയിൽ വീടിനും കൃഷിയും വേണ്ടി എന്ന് എഴുതിയെങ്കിലും മറ്റൊന്നും നിർമ്മിക്കാൻ പാടില്ല എന്ന് ഒരു സ്ഥലത്തും വിവക്ഷയില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ നിയമത്തിന്റെ ആമുഖത്തിൽ തന്നെ അവ എഴുതിച്ചേർക്കുമായിരുന്നു. കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിക്ക് വലിയ തടസ്സം സൃഷ്ടിക്കാൻ പോകുന്ന സങ്കീർണ്ണതകൾ നിറഞ്ഞതും വ്യവഹാരങ്ങൾ ക്ഷണിച്ചുവരുന്നതും ജനങ്ങളുടെ മേൽ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുന്നതുമായ ഈ ചട്ടങ്ങൾ പിൻവലിച്ച് […]
