തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖർ. ഉപലോകായുക്തയായിരുന്ന ജസ്റ്റിസ്റ്റ് ബാബു മാത്യുജോസഫിനെ ചട്ടങ്ങൾ ലംഘിച്ച് തദ്ദേശ ഓംബുഡ്‌സ്മാനായി നിയമിച്ചതിലും ഗവർണറുടെ പ്രസംഗം നിയമസഭാ രേഖകളിൽ മാറ്റം വരുത്തിയ സംഭവത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻപോറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ അജണ്ട എന്തെന്ന് സോണിയഗാന്ധിയും കോൺഗ്രസ്സും വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. […]
