പാലക്കാട്: ഗുരുതര ലൈംഗികപീഡനക്കേസുകളിൽ അന്വേഷണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കാൻ ബിജെപി ഇടപെട്ടെന്ന് ആരോപണം. മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്ന് അതിജീവിതയുടെ മുൻപങ്കാളി പരാതിപ്പെട്ടു. തന്റെ കുടുംബജീവിതം തകർത്തതിന് മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെടാൻ ഉദ്ദേശിച്ചിരുന്നു. അന്ന് ചില ബിജെപി നേതാക്കൾ പരാതിയുമായി മുന്നോട്ടുപോകരുതെന്ന് തന്നോട് ആവശ്യപ്പെട്ടു. തന്നെ സമ്മർദത്തിലാക്കാൻ ശ്രമിച്ചെന്നും യുവാവ് പറഞ്ഞു. നേതാക്കളുടെ സമ്മർദത്തെ മറികടന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. ഇതിനുപിന്നാലെ പാലക്കാട്ടെ യുവമോർച്ചയുടെ […]
