Flash Story
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട്: ഗുരുതര ലൈംഗികപീഡനക്കേസുകളിൽ അന്വേഷണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കാൻ ബിജെപി ഇടപെട്ടെന്ന് ആരോപണം. മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്ന് അതിജീവിതയുടെ മുൻപങ്കാളി പരാതിപ്പെട്ടു.

തന്റെ കുടുംബജീവിതം തകർത്തതിന് മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെടാൻ ഉദ്ദേശിച്ചിരുന്നു. അന്ന് ചില ബിജെപി നേതാക്കൾ പരാതിയുമായി മുന്നോട്ടുപോകരുതെന്ന് തന്നോട് ആവശ്യപ്പെട്ടു. തന്നെ സമ്മർദത്തിലാക്കാൻ ശ്രമിച്ചെന്നും യുവാവ് പറഞ്ഞു.

നേതാക്കളുടെ സമ്മർദത്തെ മറികടന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. ഇതിനുപിന്നാലെ പാലക്കാട്ടെ യുവമോർച്ചയുടെ ഭാരവാഹിത്വത്തിൽനിന്നും ഇയാളെ നീക്കി. പഞ്ചായത്ത് സമിതിയുടെ പരാതിപ്രകാരമാണ് നടപടി എന്നായിരുന്നു വിശദീകരണം. എന്നാൽ പരാതി എന്താണെന്ന് പോലും തനിക്കറിയില്ലെന്നും തന്നോട് ബിജെപി വിശദീകരണം ചോദിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു. നേതൃത്വത്തിന്റെ നിർദേശം ലംഘിച്ചതാണ് തനിക്കെതിരെ സംഘടനാ നടപടിയെടുക്കാൻ കാരണമായതെന്നും യുവാവ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബജീവിതം തകർത്തെന്നും സ്വകാര്യജീവിതമടക്കം പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടെന്നുമാണ് യുവാവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പരിഹരിക്കുവാൻ വേണ്ടിയാണ് താൻ ഇടപെട്ടതെന്നുമായിരുന്നു മാങ്കൂട്ടത്തിൽ ആരോപണങ്ങളുയർന്ന ആദ്യ അവസരത്തിൽ പറഞ്ഞിരുന്നത്. എന്നാൽ രാഹുലിന്റെ വാദങ്ങൾ പരാതിക്കാരൻ പൂർണമായി നിഷേധിച്ചു.

പരാതി പരിഹരിക്കാനെന്ന പേരിൽ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും താൻ സ്ഥലത്തില്ലാത്ത അവസരങ്ങൾ മുതലെടുത്താണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നുമാണ് പരാതി. ചെറിയ പ്രശ്നങ്ങൾ മുതലെടുത്ത് ക്രിമിനൽ ബുദ്ധിയോടെയാണ് മാങ്കൂട്ടത്തിൽ പെരുമാറിയതെന്നും വ്യാജ വാ​ഗ്ദാനങ്ങൾ നൽകിയാണ് യുവതിയെ ലൈം​ഗികമായി ഉപദ്രവിച്ചതും ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചതെന്നും പരാതിക്കാരൻ പറയുന്നു.

ബലാത്സംഗക്കേസിൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ ഹെെക്കോടതി കക്ഷിചേർത്തിട്ടുണ്ട്. മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷിചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീൻ അംഗീകരിക്കുകയായിരുന്നു. ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് അപകടമാണെന്നും മാങ്കൂട്ടത്തിലിന്റെ അനുയായികളിൽനിന്ന് സൈബർ ആക്രമണമുണ്ടെന്നും യുവതി ബോധിപ്പിച്ചു. മറുപടി സത്യവാങ്മൂലം നൽകാൻ അതിജീവിതയ്‌ക്ക് രണ്ടാഴ്ച സമയം നൽകി. ഹർജി വീണ്ടും പരിഗണിക്കുന്ന 21 വരെ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള വിലക്ക് നീട്ടിയിട്ടുണ്ട്.

Back To Top
onwin