ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകൾ തുറന്നു. 10 സെന്റീ മീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. 11.35 നാണ് ഷട്ടറുകൾ തുറന്നത്.
അടുത്ത അഞ്ച് ദിവസം കൂടി അതിതീവ്ര മഴ തുടരും;മെയ് 29, 30 തീയതികളിൽ മഴയുടെ ശക്തികുടുമെന്നും മന്ത്രി കെ രാജൻ
തൃശ്ശൂർ: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജൻ. 29, 30 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി 500 മില്ലീ മീറ്റർ മഴ പെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ ആഘാതത്തിൽ 586 വീടുകൾ ഭാഗീകമായും, 21 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. അതേസമയം കണ്ടെയ്നർ ഒഴുകിയെത്തുന്ന […]