രാജസ്ഥാനില്‍ സ്കള്‍ കെട്ടിടം തകര്‍ന്നു വീണ് ആറു വിദ്യാര്‍ത്ഥികള്‍ മരിച്ചു. 30 കുട്ടികള്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ സർക്കാർ സ്‌കൂൾ കെട്ടിടത്തിൻ്റെ ഒരു ഭാഗമാണ് തകർന്നുവീണത്. മനോഹർതാന ബ്ലോക്കിലെ പിപ്ലോഡി സർക്കാർ സ്കൂളില്‍ ഇന്നു രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്.
സിന്ധുവിന്റെ ഉപനദികളിലെ വെള്ളം രാജസ്ഥാനിലേക്ക് തിരിച്ചുവിടാൻ സാധ്യതാ പഠനം കേന്ദ്ര സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്
സിന്ധുനദിയുടെ പ്രധാന ഉപനദികളിലെ ജലം രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാൻ കനാൽ നിർമിക്കുന്ന ബൃഹദ് പദ്ധതിയുമായി ഇന്ത്യ. ചെനാബ് നദിയിലെ വെള്ളം തിരിച്ചുവിടാൻ ലക്ഷ്യമിട്ടുള്ള ചെനാബ്-രവി-ബിയാസ്-സത്‌ലജ് ലിങ്ക് കനാൽ പദ്ധതിയുടെ നിർമ്മാണത്തിനായി ഇന്ത്യ സാധ്യതാ പഠനം ആരംഭിച്ചു. കനാൽ നിർമാണത്തിനുള്ള രൂപരേഖ തയാറാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് വഴിതിരിച്ചുവിടും ഇതിനായി 130 കിലോമീറ്റർ നീളത്തിലുള്ള കനാൽ രണ്ടു വർഷം കൊണ്ട് നിർമിക്കുമെന്നും റിപ്പോർട്ടുകളിൽ […]