Flash Story
വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി
റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക:
ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത;രേഖയിൽ വാതിൽപാളിയെന്ന് മാത്രം
പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവി ജാതീയ അധിക്ഷേപം നടത്തിയതായി പരാതി
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി
വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ
പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം
പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള PSSSK:

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. വിവിധ ദേശീയമാധ്യമങ്ങൾ താരത്തിൻ്റെ കൂടുമാറ്റം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് ഒരു നിബന്ധന മുന്നോട്ടുവെച്ചതായാണ് വിവരം.

സഞ്ജുവിനെ ചെന്നൈക്ക് കൈമാറണമെങ്കിൽ പകരം രണ്ട് താരങ്ങളെ വേണമെന്നാണ് രാജസ്ഥാൻ്റെ നിലപാടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. സഞ്ജുവിന് പകരം രണ്ടുതാരങ്ങളെ തങ്ങൾക്ക് വേണമെന്നാണ് രാജസ്ഥാൻ്റെ ആവശ്യം. ട്രേഡ് വിന്‍ഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പദ്ധതി. എന്നാൽ രാജസ്ഥാൻ പകരമായി രണ്ട് ചെന്നൈ താരങ്ങളെ ആവശ്യപ്പെടുകയാണ്.

സഞ്ജുവും ഫ്രാഞ്ചൈസിയും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട്. 2026-ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ വിട്ടയക്കണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിട്ടുള്ളത്. റോയല്‍സില്‍ തുടരാന്‍ സഞ്ജു ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജുവിൻ്റെ കുടുംബാംഗത്തെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ 2027 വരെ സഞ്ജുവിന് രാജസ്ഥാനുമായി കരാറുണ്ട്. അസന്തുഷ്ടനായ ഒരു താരത്തെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തുമോ എന്നത് കണ്ടറിയണം. മഹേന്ദ്രസിങ് ധോനിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ധോനിയുടെ ഐപിഎല്‍ കരിയര്‍ അവസാനഘട്ടത്തിലാണ്. ധോനി എത്രകാലം ചെന്നൈ ടീമില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ധോനിക്ക് പകരം മറ്റൊരു വിക്കറ്റ്കീപ്പറെയും ടീമിന് വേണം. ഇതെല്ലാം കണക്കിലെടുത്താണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുന്നത്.

Back To Top