തിരുവനന്തപുരം: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ കർഷകശബ്ദവും നിർണ്ണായക ശക്തിയുമായ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുന്നു. സംഘടനാ സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി കേരളത്തിന്റെ ചുമതലയുള്ള (State Incharge) ഡോ. സുമീത് സുശീലൻ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന വിപുലമായ പുനഃസംഘടനയിലൂടെ സംസ്ഥാന പ്രസിഡന്റ് ഷഹീദ് അഹമ്മദിന്റെ നേതൃത്വത്തിൽ കേരളത്തിൽ അജയ്യമായ ഒരു രാഷ്ട്രീയ ബദൽ പടുത്തുയർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.കർഷകപക്ഷ രാഷ്ട്രീയത്തിലൂടെ ഉത്തരേന്ത്യയിൽ […]
ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുന്നു; രാഷ്ട്രീയ ലോക്ദൾ ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ് എന്ന് രാഷ്ട്രീയ ലോക്ദൾ ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി. രാഷ്ട്രീയ ലോക് ദൾ സംസ്ഥാന കാര്യാലയത്തിൻ്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതും വലതും മാറി മാറി ഭരിച്ച് കേരളത്തെ ദുരവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പാർട്ടിയുടെ ഘടകം ഇക്കഴിഞ്ഞ നവംബർ 23 ന് നിലവിൽ വന്നു. കേരളത്തിൽ 14 ജില്ലാ കമ്മിറ്റികളുടേയും രൂപീകരണം നടന്നുവരുന്നു. 100 മണ്‌ഡലം കമ്മിറ്റികൾ മാർച്ച് പകുതിയോടെ […]
