Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ കർഷകശബ്ദവും നിർണ്ണായക ശക്തിയുമായ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുന്നു. സംഘടനാ സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി കേരളത്തിന്റെ ചുമതലയുള്ള (State Incharge) ഡോ. സുമീത് സുശീലൻ അറിയിച്ചു.

ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന വിപുലമായ പുനഃസംഘടനയിലൂടെ സംസ്ഥാന പ്രസിഡന്റ് ഷഹീദ് അഹമ്മദിന്റെ നേതൃത്വത്തിൽ കേരളത്തിൽ അജയ്യമായ ഒരു രാഷ്ട്രീയ ബദൽ പടുത്തുയർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
കർഷകപക്ഷ രാഷ്ട്രീയത്തിലൂടെ ഉത്തരേന്ത്യയിൽ തരംഗമായ പാർട്ടി, ദക്ഷിണേന്ത്യയിലേക്കും വേരുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ സജീവമാകുന്നത്. യുവജനങ്ങളെ അണിനിരത്തി താഴെത്തട്ടുമുതൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്താൻ ഡോ. സുമീത് സുശീലൻ നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. ദേശീയ അധ്യക്ഷൻ ജയന്ത് ചൗധരിയുടെ വികസന കാഴ്ചപ്പാടുകളും ജനകീയ നയങ്ങളും മുൻനിർത്തി വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിലും കൺവെൻഷനുകൾ വിളിച്ചുകൂട്ടും. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് സജീവമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ആർ.എൽ.ഡി കേരള ഘടകത്തിന്റെ തീരുമാനം

Back To Top
onwin