ന്യൂഡൽഹി: 12000 വർഷമായി നിർജീവമായിരുന്ന എത്യോപ്യയിലെ ഹെയ്ലി ഗബ്ബി അഗ്‌നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെ പുകമേഘങ്ങൾ ഇന്ത്യയിൽ. തലസ്ഥാനത്ത് പൊടിപടലം രൂക്ഷമായതോടെ വിമാനസർവീസുകൾ അവതാളത്തിലായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുകപടലം ഡൽഹിയിലെത്തിയത്. മണിക്കൂറിൽ 130 കിലോമീറ്റർ സഞ്ചരിച്ചാണ് ചെങ്കടലും കടന്ന് പുക ആദ്യം പടിഞ്ഞാറൻ രാജസ്ഥാനിലെത്തിയത്. ജോധ്പൂർ – ജെയ്സാൽമീർ പ്രദേശത്ത് നിന്നും മണിക്കൂറിൽ 120- 130 കിലോമീറ്റർ വേഗതയിലാണ് വടക്കുകിഴക്കൻ പ്രദേശത്തേക്ക് സഞ്ചരിക്കുന്നത്. ജനവാസമില്ലാത്ത മേഖലയിലുള്ള അഗ്‌നിപർവതമായതിനാൽ ആൾനാശമില്ല. എന്നാൽ അഗ്‌നിപർവതത്തിന്റെ പുകയും കരിയും കിലോമീറ്ററുകളോളം […]
ഫിഫ കപ്പ് ലോകകപ്പ് റയൽ മാഡ്രിഡിനെ നാലു ഗോളുകൾക്ക് തകർത്ത് പിഎസ്ജി ഫൈനലിൽ
ന്യൂജഴ്സി: ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന് പിഎസ്ജി. ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഫ്രഞ്ച് വമ്പൻമാർ ഫൈനലിൽ കടന്നത്. പിഎസ്ജിക്ക് വേണ്ടി ഫാബിയൻ റൂയിസ് രണ്ട് ഗോളുകളും ഒസ്മാൻ ഡെംപലെയും ഗോൺസാലോ റാമോസും ഓരോ ഗോൾ വീതവും നേടി. റൂയിസ് മത്സരത്തിന്റെ ആറാം മിനിറ്റിലും 24-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്. ഡെംപലെ ഒൻപതാം മിനിറ്റിലും റാമോസ് 87-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. ഞായറാഴ്ച […]
തൃശ്ശൂർ എറണാകുളം തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യത, ഒഴുക്ക് തെക്ക്-കിഴക്കൻ ദിശയിൽ
കണ്ണൂർ : കണ്ണൂർ അഴീക്കലിൽ നിന്ന് 81 കിലോമീറ്റർ അകലെ അറബിക്കടലിൽ പൊട്ടിത്തെറിച്ച് കത്തുന്ന വാൻ ഹായ് 503 ചരക്കുകപ്പലിലെ തീയണയ്ക്കാൻ ഇനിയും കഴിഞ്ഞില്ല. തെക്കുകിഴക്കൻ ദിശയിലാണ് കടലിൽ ഒഴുക്ക്. കടലിൽ നിന്ന് കണ്ടെയിനർ വീണ്ടെടുക്കാനായില്ലെങ്കിൽ തൃശ്ശൂർ, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ വ്യക്തമാക്കി. കപ്പലിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും കാറ്റിൻ്റെ ദിശയും പ്രതികൂലമാണെന്നതിനാൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും ക്യാപ്റ്റൻ അരുൺ […]

