വിഴിഞ്ഞത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽ പെട്ട ബോട്ടിൽ നിന്ന് 09 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് ‘അനഘ് ‘ രക്ഷപ്പെടുത്തി വിഴിഞ്ഞത്ത് എത്തിച്ചു. മാർച്ച് 07 ന് ഉച്ചയ്ക്ക് 1:45 ന് കന്യാകുമാരിയിൽ നിന്ന് ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങിയതായി മുംബൈയിലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിലേക്ക് (എംആർസിസി) മുന്നറിയിപ്പ് ലഭിച്ചു. ഉടൻ തന്നെ വിഴിഞ്ഞത്ത് നിന്ന് കോസ്റ്റ് ഗാർഡ് കപ്പലായ “അനഘ്” പുറപ്പെടുകയും, […]
