രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും (03.12.25)നാളെയും(04.12.25) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു.ഇന്ന് ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒൻപത് മണി വരെയും നാളെ രാവിലെ ആറു മുതൽ 11 മണിവരെയുമാണ് നിയന്ത്രണം. നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് മണി വരെ ശംഖുംമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് വരെയുള്ള റോഡിലും എയർ പോർട്ട് ആറാട്ട് ഗേറ്റ്- -വള്ളകടവ് […]
നവരാത്രി ഘോഷയാത്രയോടനുബന്ധിച്ച് 04.10.2025 തീയതി രാവിലെ 07.00 മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 04.10.2025 തീയതിയിൽ നവരാത്രി വിഗ്രഹങ്ങൾ തിരികെ കടന്നുപോകുന്ന സമയങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിലെ കിള്ളിപ്പാലം മുതല്‍ പള്ളിച്ചൽ വരെയുള്ള റോഡിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ റോഡുകളിൽ രാവിലെ 07.00 മണി മുതൽ 11.00 മണി വരെ ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.കിള്ളിപ്പാലം മുതൽ പള്ളിച്ചൽ വരെ ഉള്ള ട്രാക്കിൽ റോഡിന്റെ ഇരു വശവും ഒരു വാഹനങ്ങളും പാർക്ക് ചെയ്യുവാൻ പാടില്ലാത്തതാണ്. ടി റോഡിൽ ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുകയാണെങ്കിൽ റിക്കവറി ഉപയോഗിച്ച് നീക്കം […]
