കോഴിക്കോട്: സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിലാണ് കവർന്ന നടന്നത്. ഇസാഫ് ബാങ്കിലെ ജീവനക്കാരാണ് കവർച്ചക്കിരയായത്. പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച ശേഷം പ്രതി സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഇന്ന് ഉച്ചക്ക് ശേഷം ഒരുമണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വെച്ചായിരുന്നു കവർച്ച. ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈയിൽ നിന്നാണ് പണമടങ്ങിയ ബാഗ് കവർന്നത്. ഷിബിൻ ലാൽ എന്ന […]
ബലൂചിസ്ഥാനിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ട ട്രെയിൻ റാഞ്ചലിൽ ഇന്ത്യക്ക് പങ്കെന്ന ആരോപണവുമായി പാകിസ്താൻ.
ന്യുയോർക്ക്: ബലൂചിസ്ഥാനിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ട ട്രെയിൻ റാഞ്ചലിൽ ഇന്ത്യക്ക് പങ്കെന്ന ആരോപണവുമായി പാകിസ്താൻ. ഇതിന്റെ നിർണായകമായ തെളിവുകൾ ലഭിച്ചുവെന്നും പാകിസ്താൻ എന്നും തീവ്രവാദത്തിന് എതിരാണെന്നും പാകിസ്ഥാൻ നയതന്ത്ര പ്രതിനിധി ജാവേദ് അജ്മൽ യുഎന്നിൽ പറഞ്ഞു. ഇന്ത്യയുടെ പ്രതിനിധി യോജ്ന പട്ടേലിന് മറുപടിയായാണ് പാകിസ്താൻ ഈ ആരോപണം ഉന്നയിച്ചത്. മാർച്ച് 11നാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ജാഫർ എക്സ്പ്രസ്സ് തീവണ്ടി തട്ടിയെടുത്തത്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസ്സ്. 30 സൈനികരെ വധിച്ചാണ് ട്രെയിനിൻ്റെ നിയന്ത്രണം […]