കഴക്കൂട്ടം, സൈനിക സ്കൂൾ 2026-27 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസിലേക്കും ഒമ്പതാം ക്ലാസിലേക്കും (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കഴക്കൂട്ടം സൈനിക സ്കൂളിൽ ആറാം ക്ലാസിൽ 70 ആൺകുട്ടികളുടെയും 10 പെൺകുട്ടികളുടെയും, ഒമ്പതാം ക്ലാസിൽ 20 ആൺകുട്ടികളുടെയും 02 പെൺകുട്ടികളുടെയും ഒഴിവുകളാണ് ഉള്ളത്. ലഭ്യമായ ഒഴിവുകളിൽ 67% സീറ്റുകൾ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും 33% സീറ്റുകൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർക്കും സംവരണം ചെയ്തിരിക്കുന്നു. ആകെ സീറ്റുകളിൽ 15% പട്ടികജാതി വിഭാഗത്തിനും 7½% പട്ടികവർഗ്ഗത്തിനും 27% […]

