ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് 2023, നമ്മുടെ പ്രിയപ്പെട്ട നടൻ ശ്രീ. മോഹൻലാലിന് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. നാല്പത്തി അഞ്ച് വർഷത്തിലേറെ നീണ്ട തൻ്റെ അഭിനയ ജീവിതത്തിലൂടെ, ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു കലാകാരനാണ് അദ്ദേഹം. സാധാരണക്കാരനായ ഒരു വ്യക്തിയിൽ നിന്ന് വിശ്വവിഖ്യാതനായ ഒരു നടനിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ച, കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഉത്തമ ഉദാഹരണമാണ്. മികച്ച നടൻ, മികച്ച നിർമ്മാതാവ്, ഗായകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ […]
ഫിഷറീസ് മേഖലയിൽ നടത്തിയത് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ: മന്ത്രി സജി ചെറിയാൻ
മാരാരിക്കുളം മത്സ്യ മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനവും മാരാരിക്കുളം ക്ഷേത്രം റോഡ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളാണ് ഫിഷറീസ് മേഖലയിൽ സർക്കാർ നടത്തിവരുന്നതെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുതുതായി നിർമ്മിക്കുന്ന മാരാരിക്കുളം മത്സ്യ മാർക്കറ്റിൻ്റെ നിർമ്മാണ ഉദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച മാരാരിക്കുളം ക്ഷേത്രം റോഡിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭവനരഹിതരായി ഗോഡൗണുകളിലും സ്കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും ഒരു മത്സ്യത്തൊഴിലാളിയും ഇന്ന് കഴിയുന്നില്ല. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണിത്. […]