ഭരണഘടനാ തത്വങ്ങൾ പാടേ നിരാകരിച്ച് കൊണ്ട് കേരള രാജ്ഭവനെ സംഘപരിവാർ കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്ന കേരള ഗവർണർക്കെതിരെയും, സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ കൃഷിവകുപ്പുമായി ചേർന്ന് നടത്തിയ പരിപാടിയിലും, ഇപ്പോൾ സ്കൗട്ട് & ഗൈഡ്സിൻ്റെ പരിപാടിയിലും കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന സംഘപരിവാർ അടയാളവും, ഇന്ത്യയുടെ അംഗീകൃത ഭൂപടത്തിൽ നിന്ന് വ്യത്യസ്തമായ ചിത്രവും പ്രദർശിപ്പിക്കുകയും അതിനെ വിളക്ക് വെച്ച് തൊഴാൻ […]