Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

ഭരണഘടനാ തത്വങ്ങൾ പാടേ നിരാകരിച്ച് കൊണ്ട് കേരള രാജ്ഭവനെ സംഘപരിവാർ കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്ന കേരള ഗവർണർക്കെതിരെയും, സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നേരത്തേ കൃഷിവകുപ്പുമായി ചേർന്ന് നടത്തിയ പരിപാടിയിലും, ഇപ്പോൾ സ്കൗട്ട് & ഗൈഡ്സിൻ്റെ പരിപാടിയിലും കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന സംഘപരിവാർ അടയാളവും, ഇന്ത്യയുടെ അംഗീകൃത ഭൂപടത്തിൽ നിന്ന് വ്യത്യസ്തമായ ചിത്രവും പ്രദർശിപ്പിക്കുകയും അതിനെ വിളക്ക് വെച്ച് തൊഴാൻ സൗകര്യമൊരുക്കുകയും ചെയ്തത് പ്രതിഷേധാർഹമാണ്. രാജ്യത്തിൻ്റെ ദേശീയ പതാകയെയും ഭരണഘടനയെയും പരിഹസിക്കാനാണ് ഇത് വഴി ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ ശ്രമിച്ചത്.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ പ്രസരമുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ഗവർണർ അദ്ദേഹം ചാൻസലറായ കേരള സർവ്വകലാശാലയിലെ സെനറ്റിൽ വന്ന ഒഴിവിലേക്ക് നാമനിർദ്ദേശം ചെയ്തത് ജന്മഭൂമിയുടെ ഒരു ലേഖകനെയാണ്. കണ്ണൂർ സർവ്വകലാശാലയിൽ ഡീൻമാരായി നാമനിർദേശം ചെയ്തത് ആർ എസ് എസ് അനുകൂലികളെയാണ്. മറ്റ് സർവ്വകലാശാലകളിലും ഇത്തരം കാര്യങ്ങൾ താൽക്കാലിക വൈസ് ചാൻസലർമാരെ ഉപയോഗിച്ച് ചെയ്യുകയാണ് ഗവർണർ. സംഘപരിവാർ വക്താക്കളുടെയും ചില മാധ്യമപ്രവർത്തകരുടെയും രഹസ്യയോഗം വിളിച്ച് അജണ്ടകൾ തയ്യാറാക്കുകയും വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് സർവ്വകലാശാലകളിൽ അവ നടപ്പാക്കാൻ ഒരുക്കം കൂട്ടുകയുമാണ് ഗവർണർ ചെയ്യുന്നത്.
കേരള നിയമസഭ പാസാക്കിയ ബില്ലുകൾ അകാരണമായി തടഞ്ഞുവെക്കുകയാണ്.

ഭരണഘടനാ തത്വങ്ങളെയും വഹിക്കുന്ന പദവിയുടെ മാന്യതയെയും പരിഗണിച്ച് ഗവർണർ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ മുന്നോട്ട് വെക്കുന്ന നവകേരള നിർമ്മിതി എന്ന പുരോഗമന ആശയത്തിൻ്റെ ഭാഗമായാണ് ആ ഉത്തരവാദിത്തം നിർവ്വഹിക്കേണ്ടത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ രീതികളിലേക്ക് കടക്കുന്നത് കേരളം നാളിതുവരെ പുതിയ ഗവർണർക്ക് നൽകിയ ഉചിതമായ ഔദ്യോഗിക പരിഗണനകളെയും ആദരവിനെയും പാടേ ഇല്ലാതാക്കും. അതിന് ഗവർണർ തുനിയരുതെന്ന് എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ ബിജുകുമാർ കെ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Back To Top
onwin