ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം. ലക്‌നൗവില്‍ 121 റണ്‍സ് വിജയലക്ഷ്യം കേരളം 10.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (15 പന്തില്‍ 43), രോഹന്‍ കുന്നുമ്മല്‍ (17 പന്തില്‍ 33) എന്നിവര്‍ നല്‍കിയ തുടക്കമാണ് കേരളത്തെ അനായാസ വിജയത്തിലേക്ക് നയിച്ചത്. സല്‍മാന്‍ നിസാര്‍ (16), വിഷ്ണു വിനോദ് (22) പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഢ് 19.5 […]

