. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വ്യവഹാരസംസ്കൃതത്തിലും എഡ്യൂക്കേഷനിലും സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുവാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതായി സർവ്വകലാശാല അറിയിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഒഴിവ് താൽക്കാലികമാണ്. സംസ്കൃതം ന്യായം അല്ലെങ്കിൽ സംസ്കൃതം വ്യാകരണം വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ നേടിയ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് /എം.ഫിൽ / […]
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ മോഹിനിയാട്ടം, ഭരതനാട്യം പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. അക്കമ്പനീയിംഗ് വിഭാഗത്തിൽ വോക്കൽ, മൃദംഗം, വയലിൻ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളാണ് മോഹിനിയാട്ടത്തിലുളളത്. ഭരതനാട്യത്തിൽ ഡാൻസ് മ്യൂസിക് (ടീച്ചിംഗ്), അക്കമ്പനീയിംഗ് വിഭാഗത്തിൽ വോക്കൽ, മൃദംഗം തസ്തികകളിൽ ഓരോ ഒഴിവുകളുമുണ്ട്. 55% മാർക്കോടെ അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്. സി. വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും. ഡാൻസ് മ്യൂസിക്കിന് […]