തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. ആശുപത്രിയിൽ നിന്ന് അണുബാധയേറ്റതാണ് ശിവപ്രിയയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശിവപ്രിയയ്ക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. പിഴവുണ്ടായിട്ടില്ലെന്ന് എസ് എ ടി ആശുപത്രി പറയുന്നത്. കഴിഞ്ഞ മാസം 26നാണ് എസ്എടിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീട്ടിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. തിരികെ എസ്എടി […]

