Flash Story
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാം​ഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റം​ഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. സിപിഐ മുഖപത്രമായ ന്യൂ ഏജിൻ്റെ പത്രാധിപരുമാണ്.

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയി വിശ്വത്തിന്റെ തന്നെ പേര് നിര്‍ദ്ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. കാനം രാജേന്ദ്രന്റെ നിര്യാണത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, ആദ്യമായാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ആകാന്‍ പോകുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് ബിനോയ് വിശ്വം ഇന്ന് മറുപടി നല്‍കും. തുടര്‍ന്ന് […]

സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും

സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ് കെ കൺവൻഷൻ സെന്റർ ) സെപ്റ്റംബർ 10ന് രാവിലെ 10ന് ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 10, 11, 12 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി, കെ പി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. വയലാറിൽ […]

തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു

മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ (73) അന്തരിച്ചു. രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രണ്ടുമണിക്ക് മൂന്നാറിൽ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പളനിവേൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. തോട്ടം തൊഴിലാളികളുടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി. വൃക്ക രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് നാല് മണിയോടെ മൂന്നാറിലെ […]

Back To Top