കൊച്ചി: തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. വ്യാഴാഴ്ച തന്നെ ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് […]
ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ഇസ്രായേൽ ആട്ടിപ്പായിക്കുന്നു
ഇറാന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രയേലില്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ആട്ടിപ്പായിക്കുന്നു. രണ്ടുകോടി പലസ്തീൻ പൗരന്മാരാണ് ഇസ്രയേലിൽ താമസിക്കുന്നത്. ജനസംഖ്യയുടെ ഏകദേശം 21 ശതമാനം വരുന്ന ഈ വിഭാഗത്തിനാണ് യുദ്ധഭൂമിയിൽ അഭയം നിഷേധിക്കുന്നത്. തിരിച്ചടിയുടെ ഭാഗമായി ഇറാൻ ഇസ്രയേലിൽ മിസൈലുകൾ വർഷിക്കാൻ തുടങ്ങിയതോടെ അഭയംതേടി ആളുകൾ പരക്കംപായുകയാണ്.