മനുഷ്യജീവിതത്തിൽ സ്വയം ശുദ്ധീകരണമെന്നതാണ് ശിവഗിരി തീർത്ഥാടന ലക്ഷ്യമാകുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ഡോ. സാമുവേൽ തിയോഫിലസ് മെത്രപ്പൊലിത്ത അഭിപ്രായപ്പെട്ടു. ശിവഗിരി തീർത്ഥാടനകാല ശിവഗിരി സന്ദർശനം നടത്തിയ മെത്രപ്പൊലിത്ത ശിവഗിരിയിൽ നടന്ന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണഗുരുദേവൻ അനുമതി നൽകിയത് വർഷത്തിന്റെ അവസാന ദിവസങ്ങളും പുതുവർഷത്തിന്റെ ആദ്യ ദിവസങ്ങളും ചേർന്നാണ്. കഴിഞ്ഞുപോയ വർഷത്തെ വിലയിരുത്തുവാനും പുതുവർഷത്തിൽ പുത്തൻ തീരുമാനങ്ങൾ കൈക്കൊള്ളുവാനും ഈ ദിവസങ്ങൾ സാധ്യമാകണം. മനുഷ്യൻ്റെ ആത്മബോധത്തെ ഉണർത്തുന്നതിന് എക്കാലവും ഈശ്വര സംഗമം അനിവാര്യമാണ്. […]
