പ്രവാസിയായ ഷിലു ജോസഫ് രചിച്ച കഥാസമാഹാരം ‘അകം പാതി പുറം പാതി’ നിയമസഭ പുസ്തകോത്സവത്തിൽ വച്ച് മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം നിർവഹിച്ചു.സാഹിത്യകാരൻ ജി ആർ ഇന്ദുഗോപൻ ഏറ്റുവാങ്ങി. സമകാലിക ലോകത്തെഗ്രസിച്ച വർഗീയത,ജാതീയ ബോധം,സ്ത്രീക്കെതിരെ പുരുഷമേധാവിത്വ സമൂഹം കാണിക്കുന്നഅടിച്ചമർത്തലുകൾ, ദളിത് ആയതിനാൽ പ്രണയത്തിലും ദാമ്പത്യത്തിൽ പോലും നേരിടുന്ന വിവേചനം എന്നിങ്ങനെ വർത്തമാന ജീവിതത്തിന്റെ പരിച്ഛേദമായ കഥകളാണ് പുസ്തകത്തിലുള്ളത്. എഴുത്തുകാരി ഡോ. കെ പ്രസീത പുസ്തകം പരിചയപ്പെടുത്തി.സംവിധായകൻ സലാം ബാപ്പു, നടി അഞ്ജിത ബി ആർ, എഴുത്തുകാരൻ പി […]
