മലയോരമേഖലയ്ക്ക് കരുതല്‍ പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി മലയോര മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ച് മാതൃകയാവുകയാണ്. വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തിലേക്കുളള ഒരു വലിയ ചുവടുവെപ്പാണ് 2019-ല്‍ ആരംഭിച്ച ഈ പദ്ധതി. വിജയകരമായി ഏഴാം വര്‍ഷത്തിലേക്ക് പദ്ധതി കടക്കുമ്പോള്‍ 5,85,590 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളാണ് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത്. ചിറ്റൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലായി 642 കുടുംബങ്ങളാണ് നിലവില്‍ പദ്ധതിഗുണഭോക്താക്കള്‍. ചിറ്റൂരില്‍ 97 , മണ്ണാര്‍ക്കാട് 160, പാലക്കാട് 385-ഉം കുടുംബങ്ങള്‍ക്കാണ് […]