തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ ഡിജിപി ശ്രീലേഖക്ക് മിന്നും ജയം. ശാസ്തമംഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. ആര്‍ ശ്രീലേഖയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണം. തലസ്ഥാനത്തെ ബിജെപിയുടെ സർപ്രൈസ് പ്രഖ്യാപനമായിരുന്നു ശ്രീലേഖയുടെ സ്ഥാനാർഥിത്വം.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർ. ശ്രീലേഖ വിവാദത്തിൽപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തിൽപ്പെട്ടു. ശാസ്തമംഗലത്ത് 26 കാരിയായ […]
ശ്രീലേഖയുടെ പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു
ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയുടെ ‘പ്രീ പോൾ സർവേ’ പോസ്റ്റ് വിവാദത്തിൽ. പോസ്റ്റിനെതിരെ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. സൈബർ പൊലീസിന് റിപ്പോർട്ട് ചെയ്തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷൻ അറിയിച്ചു. അതേസമയം, വിവാദമായതോടെ ശ്രീലേഖ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ആർ ശ്രീലേഖ പങ്കുവച്ചത്. സി ഫോർ സർവേ പ്രീ പോൾ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റർ […]
