Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.


ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയുടെ ‘പ്രീ പോൾ സർവേ’ പോസ്റ്റ്‌ വിവാദത്തിൽ. പോസ്റ്റിനെതിരെ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. സൈബർ പൊലീസിന് റിപ്പോർട്ട്‌ ചെയ്തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷൻ അറിയിച്ചു. അതേസമയം, വിവാദമായതോടെ ശ്രീലേഖ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ആർ ശ്രീലേഖ പങ്കുവച്ചത്. സി ഫോർ സർവേ പ്രീ പോൾ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റർ പങ്കുവച്ചത്. പ്രീ പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. നേരത്തെ പ്രചാരണ ബോർഡുകളിൽ ഐപിഎസ് എന്ന് ഉപയോഗിച്ചതിനെതിരെയും പരാതി ഉയർന്നിരുന്നു.

സംഭവത്തിൽ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രം​ഗത്തെത്തി. ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം ഫേസ് ബുക്കിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് ചട്ട വിരുദ്ധമാണെന്നാണ് ഉയരുന്ന വിമർശനം. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 60 സീറ്റ് വരെ ബിജെപി പിടിക്കുമെന്ന് ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞതയാണ്. കഴിഞ്ഞ തവണ യുഡിഎഫ് – ബിജെപി വോട്ടുകച്ചവടം ഉണ്ടായി. ഇത്തവണ യുഡിഎഫ് രംഗത്ത് ഉണ്ടായിരുന്നു. എൽഡിഎഫിന്‍റെ ജയസാധ്യതയെ ഇതൊന്നും ബാധിക്കില്ലെന്നും കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്നും ശിവൻകുട്ടി അവകാശപ്പെട്ടു

Back To Top
onwin