ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ ശ്രീലങ്കയിൽ 355 പേർ ഇതുവരെ മരിച്ചതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു. 370 പേരെ കാണാതായിട്ടുണ്ട്. കാൻഡിയിൽ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. രക്ഷാദൗത്യത്തിനിടെ ലങ്കൻ വ്യോമസേനയുടെ ബെൽ 212 ഹെലികോപ്റ്റർ തകർന്ന് വീണ്, പൈലറ്റ് വിംഗ് കമാന്‍റർ നിർമൽ സിയാംബാല പിതിയയ്ക്കും ജീവൻ നഷ്ടമായി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അടിയന്തരാവസ്ഥയിലെ അധികാരങ്ങൾ തെറ്റായി പ്രയോഗിക്കില്ലെന്ന് പ്രസിഡൻ്റ് […]
പഹൽഗാം ഭീകരാക്രമണം; ഭീകരൻ ശ്രീലങ്കയിൽ എത്തിയതായി സൂചന. കടന്നത് ചെന്നൈയിൽ നിന്ന്
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ളവർ ശ്രീലങ്കയിൽ എത്തിയതായി സംശയം. ഭീകരൻ ചെന്നൈയിൽ നിന്ന് കൊളംബോയിലേയ്ക്ക് പോയതായി സൂചന. ചെന്നൈ കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയിലെ ബണ്ഡാരനായകെ വിമാനത്താവളത്തിൽ പരിശോധന നടത്തി. പരിശോധന ശ്രീലങ്കൻ എയർലൈൻസ് സ്ഥിരീകരിച്ചു. പരിശോധനയിൽ ആരെയും പിടികൂടാതായി വ്യക്തമായിട്ടില്ല. ഇന്ന് ചെന്നൈയിൽ നിന്ന് 11.59ന് ശ്രീലങ്കയിലെത്തിയ കർശനമായ പരിശോധനയാണ് നടന്നത്. പരിശോധനയെ തുടർന്ന് വിമാനങ്ങൾ വൈകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ എയർലൈൻസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് […]

