തിരുവനന്തപുരത്ത് ചെറുമകൻ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടുതിരുവനന്തപുരം: പാലോട് – ഇടിഞ്ഞാറില്‍ മദ്യലഹരിയിൽ ചെറുമകന്‍ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (58)യാണ് കൊല്ലപ്പെട്ടത്. രാജേന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേന്ദ്രനെ ആക്രമിക്കുന്ന സമയത്ത് ചെറുമകൻ മദ്യലഹരിയിലായിരുന്നു. ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ചെറുമകനെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു:
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് വിദ്യാർത്ഥി ആദിത്യക്കാണ് കുത്തേറ്റത്. ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. ആദിത്യയുടെ സുഹൃത്ത് സാബിത്തിന് ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റു. ഇരുവരും ചികിത്സയിൽ തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.