Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. കാറളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് അയ്യര് വീട്ടില്‍ വിഷ്ണുവിന് (30) കുത്തേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഗുരുതര പരുക്കേറ്റ വിഷ്ണു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്.
പ്രകടനമായി പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുമായി സമീപത്തെ ഗ്രൗണ്ടില്‍ നിന്നിരുന്ന ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി സംഘർഷം നടന്നിരുന്നു. പിന്നാലെ പൊലീസും നേതാക്കളും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീട് പ്രകനടം പുല്ലത്തറ ഹെല്‍ത്ത് സെന്ററിന് സമീപമെത്തിയപ്പോള്‍ പ്രകടനമായി റോഡിലൂടെ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ഇടയിലേക്ക് ബൈക്കുകളില്‍ എത്തിയ ഒരു സംഘം യുവാക്കള്‍ കയറി ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് വിഷ്ണുവിന് കുത്തേറ്റത്.

Back To Top
onwin