രാമായണം വിവിധ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നെങ്കിലും പകിസ്ഥാനിൽ രാമായണം അങ്ങനെ കേട്ടുകേഴ്വിയില്ല. എന്നാൽ പാകിസ്ഥാനിൽ രാമായണം ആദ്യമായി എത്തിയപ്പോഴേക്കും ത്രേതായുഗത്തിൽ നിന്ന് എ.ഐ യുഗത്തിലെത്തിക്കഴിഞ്ഞു ലോകം. എ.ഐ സഹായത്തോടെ പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായി രാമായണം നാടകം കറാച്ചിയിൽ അരങ്ങേറി. അത് കേരളത്തിലെ രാമായണ മാസത്തിലായി എന്നത് തികച്ചും യാദൃശ്ചികം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു ചെറുയുദ്ധം കഴിഞ്ഞ് നാളുകൾ അധികമാകാത്ത പശ്ചാത്തലത്തിലും രാമായണത്തിന്റെ ആയിരം ടിക്കറ്റുകളാണ് വിറ്റുപോയത്. യഥാർത്ഥത്തിൽ നാടകപ്രവർത്തകൾ അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
സംസ്കൃത സർവ്വകലാശാല: അനാവശ്യ സമരം നടത്തിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി; ഏഴ് ദിവസത്തിനകം മറുപടി നൽകണം
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ലഹരി വിമുക്തമാണ് എന്ന് ഉറപ്പ് വരുത്തുന്നതിനും സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുന്നതിനും വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമായി സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ അനാവശ്യ സമരത്തിന് നേതൃത്വം നൽകിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതായി സർവ്വകലാശാല അറിയിച്ചു. ബുധനാഴ്ച 22 വിദ്യാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർവ്വകലാശാല ഉത്തരവ് പ്രകാരം നിർദ്ദേശിക്കപ്പെട്ട സമയത്ത് സർവകലാശാല ക്യാമ്പസിലെ വനിത […]