ആനപ്രേമികൾക്ക് ഏറെ പ്രിയങ്കരനായ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ഏറെ നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ആനപ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള ആന കൂടിയായിരുന്നു അയ്യപ്പൻ. ഇന്ന് രാവിലെയാണ് അയ്യപ്പൻ ചരിഞ്ഞ വാർത്ത പുറത്ത് വരുന്നത്. 1977 ഡിസംബർ 20ന് പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് അയ്യപ്പനെ ലേലത്തിലൂടെ സ്വന്തമാക്കിയത്. ആരാം എന്ന് അവർ പേരിട്ട് വളർത്തിയ ആന പിന്നീട് ആനപ്രേമികളുടെ പ്രിയങ്കരനായ അയ്യപ്പനായി മാറുകയായിരുന്നു. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, […]
അണയാത്ത വിപ്ലവ നക്ഷത്രമായ വി എസിന് വഴിനീളെ സ്നേഹാദരങ്ങൾ അർപ്പിച്ച് ജനസാഗരം; പ്രിയ നേതാവിന് വിട
തിരുവനന്തപുരത്ത് നിന്ന് ആദരമേറ്റുവാങ്ങി വിഎസ് ആലപ്പുഴയിലേക്ക്. സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം കൃത്യം രണ്ട് മണിക്ക് വിലാപയാത്രക്കായി സജ്ജീകരിച്ച ബസിലേക്ക് വിഎസിൻ്റെ ഭൗതിക ദേഹം മാറ്റി. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. യാത്ര പുറപ്പെട്ട് രണ്ടര മണിക്കൂർ പിന്നിടുമ്പോഴും വിലാപയാത്ര പട്ടം സെൻ്റ് മേരീസ് സ്കൂളിന് മുന്നിലാണ് എത്തിനിൽക്കുന്നത്. വഴിനീളെ ജനങ്ങൾ പ്രിയ നേതാവിന് അന്ത്യാഭിവാദനം അർപ്പിക്കുകയാണ്. സമര തീക്ഷ്ണമായ ജീവിതംകൊണ്ട് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ നേതാവായി മാറിയ വിഎസിന് ആദരപൂർണ്ണമായ […]
കെസിഎൽ താരലേലം: സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പൊന്നുംവിലയ്ക്ക് സ്വന്തമാക്കി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26.80 ലക്ഷം എന്ന റെക്കാഡ് തുകയ്ക്ക് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില മൂന്ന് ലക്ഷമായിരുന്നെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നിവർ തമ്മിലുള്ള കടുത്ത ലേലമാണ് വില ഉയരാൻ കാരണമായത്. ഇതോടെ കെസിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി സഞ്ജു. പേസർ വിശ്വേശ്വർ സുരേഷിനെ ആരും വാങ്ങിയില്ല. മൂന്ന് ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. […]