അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് […]
അതിജീവന സമരം നൂറാം ദിനത്തിൽ. ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ആശമാർ ആളിക്കത്തുന്ന 100 തീ പന്തങ്ങളുമായി സമരജ്വല തീർത്തു.
തിരുവനന്തപുരം : അതിജീവന സമരം നൂറാം ദിനത്തിൽ. ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ആശമാർ ആളിക്കത്തുന്ന 100 തീ പന്തങ്ങളുമായി സമരജ്വല തീർത്തു. തങ്ങളുടെ അതിജീവന സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി സഭാവാർഷികാഘോഷ ഭാഗമായി വാർത്ത സമ്മേളനം ആരംഭിച്ച സമയത്താണ് ആശമാർ ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധജ്വല തെളിച്ച് പ്രതിഷേധിച്ചത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ വർക്കിംഗ് പ്രസിഡണ്ട്‌മാരായ പിസി വിഷ്ണുനാഥ് എംഎൽഎ ഷാഫി പറമ്പിൽ എംപി എം ലിജു തുടങ്ങിയവർ സമരവേദിയിൽ എത്തി ആശമാരുടെ സമരത്തിന് കരുത്തു പകർന്നു. […]